logo

ദശപുഷവും അതിന്റെ മഹാത്മ്യവും

മുക്കുറ്റി, തിരുതാളി മുയൽചെവിയൻ, കയ്യുണി, കറുക, പൂവാൻ കറുന്നി, ചെറൂള, ഉഴിഞ്ഞ, കൃഷ്ണ ക്രാന്തി, നിലപ്പന എന്നിവയാണ് ദശപുഷ്പം 'നമ്മുടെ വീട്ടുമുറ്റത്തും 'പറമ്പിലുമെല്ലാം കണ്ടു വരുന്ന ചെടികളാണിവ. വളരെ ഔഷധ ഗുണമുള്ളവയാണിവ. ഹിന്ദുക്കളുടെ പൂജകളിലും, മറ്റും ഇവ അത്യാവശ്യമാണ്, ധനുമാസത്തിലെ തിരുവാതിരക്ക് സ്ത്രീകൾ ദശപുഷ്പം ചൂടുന്നത് ഐശ്വര്യദായകമാണ്‌. കർക്കിടക മാസത്തിലെ മരുന്നു കഞ്ഞിയിൽ ഇന്നു പുഷ്പം ചേർക്കാറുണ്ട്.

മുക്കുറ്റി - ശ്രീപാർവ്വതിയാണ് ദേവത' ഭർതൃ പുത്ര സൗഖ്യം ആണ് ഫലം. ശരീരത്തിനകത്തേയും, പുറത്തേയ്യം മുറിവുകളുണങ്ങാൻ ഇതിന്റെ നീര് കുടിക്കുകയും പുരട്ടുകയും ചെയ്യാം.

തിരുതാളി :- എഭഗവതിയാണു ദേവത' സ്ത്രീകൾക്കുണ്ടാകന്ന വന്ധ്യതക്കും ഗർഭസംബന്ധമായ അസുഖങ്ങൾക്കും ഔഷധമായി ഉപയോഗിക്കാവുന്നതാണ്.ഈ വള്ളി ചെടിയിൽ പിങ്ക് നിറമുള്ള പൂക്കളുണ്ട്.സംസ്കൃതത്തിൽ ഇതിന് ലക്ഷ്മണ എന്നു പേരുണ്ട്.

നിലപ്പന:- ഭുമി ദേവിയാണ് ദേവത' വിവേകമാണ് ഫലം ' ആയൂർവേദം ഇതിനെ വാജീകരണത്തിന് ഉപയോഗിക്കുന്നു. മഞ്ഞപിത്തത്തിന്, ആർത്തവ സംബന്ധിയായ വേദന അമിത രക്തസ്ഥാവം ഇവക്കും, ഔഷധമായി ഉപയോഗിക്കുന്നു 'സംസ്കൃതത്തിൽ താലി പത്രികാ വരാഗി എന്നീ പേരുകളിൽ അറിയപ്പെടുന്നു.

പൂവാംകുരുന്നില്ല:- ബ്രഹ്മാവ് (സരസ്വതി) ആണ് ദേവത, ദാരിദ്ര്യ നാശമാണ് ഫലം. ശരീരതാപം കുറക്കുവാനും, മൂത്ര പ്രവാഹം സുഗമമാക്കുവാനും ശരീരത്തിലെ വിഷത്തെ കളയുവാനും സഹായിക്കുന്നു. പനി, തേൾ വിഷം എന്നിവയിൽ നിന്ന് ആശ്വാസം ലഭിക്കുന്നു 'സംസ്കൃതത്തിൽ സഹദേവി എന്നു വിളിക്കുന്നു.'

ഉഴിഞ്ഞ:-വരുണൻ ദേവത ഇഷ്ടസിദ്ധിഫലം. വാതം, പനി, മുടി കൊഴിച്ചാൽ എന്നിവക്ക് ഔഷധമായി ഉപയോഗിക്കാം.

കയ്യുണി:- ശിവൻ ദേവത. പഞ്ച പാതക നാശം ഫലം. ഈർപ്പമുള്ള പ്രദേശങ്ങളിൽ തഴച്ചുവളരുന്ന ഈ സസ്യം നമുക്ക് വളരെ വേണ്ടപെട്ടതാണ്. കാഴ്ചശക്തി വർദ്ധിപ്പിക്കുവാനും വാതസംബന്ധമായ എല്ലാ അസുഖങ്ങൾക്കും അത്യുത്തമമാണ്. മുടി തഴച്ചുവളരുവാൻ ഇതു് എണ്ണകാച്ചി ഉപയോഗിക്കാറുണ്ട്.സംസ്കൃതത്തിൽ കേശവർദ്ധിനി.. എന്നു വിളിക്കുന്നു.

ചെറൂള:- യമധർമ്മൻ ദേവത' ആയുസ്സ്, ഫലപ്രാപ്തി. ശരീരത്തിലെ വിഷാംശങ്ങളെ പുറത്തു കളയുന്നതിനും, വൃക്കരോഗങ്ങൾ തടയുന്നതിനും, മൂത്രകല്ല്, മൂത്രാശയ രോഗങ്ങൾ എന്നിവക്കും' ഉത്തമമാണ്.'

മുയൽചെവിയൻ :- കാമൻ ദേവത സൗന്ദര്യം, ഫലപ്രാപ്തി. തൊണ്ട സംബന്ധമായ എല്ലാ രോഗങ്ങൾക്കുo ഔഷധമായി ഉപയോഗിക്കാം. നേത്രരോഗങ്ങൾ, രക്താർശസ്, ടോൺസലൈററിസ്' പനി എന്നിവക്കും മരുന്നായി ഉപയോഗിക്കാം.

കറുക:- ദേവത ആദിത്യൻ ബുദ്ധിവികാസം ഇല്ലാത്ത കുട്ടികൾക്ക് കറുക നീരുകൊടുക്കുന്നത് വളരെ നല്ലതാണ്. നട്ടെല്ലിനും തലചോറിനും ഞെരമ്പുകൾക്കു മുണ്ടാകുന്ന എല്ലാ രോഗങ്ങൾക്കും കറുകനീര് ഒരു സിദ്ധൗഷധമാണ് 'ഓർമ്മ ശക്തിക്കും നല്ല ഔഷധമായ കറുക ആധിവ്യാധി നാശം ഉണ്ടാക്കുന്നു. സംസ്കൃതത്തിൽ ശതപർവ്വിക, ഭാർഗ്ഗവി എന്നൊക്കെ അറിയപ്പെടുന്നു.

വിഷ്ണുക്രാന്തി :- ശ്രീകൃഷ്ണൻ ദേവത. ജ്വര പനി വന്നാൽ ഇത് ഇടിച്ചു പിഴിഞ്ഞ് രണ്ടോ കന്നോ തുള്ളി നീരുകൊടുത്താൽ മതി ശമനം കിട്ടും.നിലത്ത പടർന്നു കിടക്കുന്ന ഈ സസ്യം നീല പൂവുള്ളതും വെള്ള പൂവ് ഉള്ളതും ആയ രണ്ടു തരമുണ്ട്. നീല പൂവുള്ളതാണ് നമ്മൾ ഉപയോഗിക്കാറ്. ബുദ്ധിശക്തി വർദ്ധിക്കുവാനും തലമുടി വളരുവാനും ഇത് ഉത്തമമാണ്.

ദശപുഷ്പങ്ങളെ കൊണ്ട് ഇനിയും ധാരാളം ഉപയോഗങ്ങൾ ഉണ്ട്.അതുകൊണ്ട് എല്ലവരും നമ്മുടെ തൊടിയിൽ ഇവയെ വളരാൻ അനുവദിക്കണം. കളനാശിനിയൊക്കെ തളിച്ച് മണ്ണിനെ നശിപ്പിക്കരുത്.