logo

ചെമ്പരത്തി കൊണ്ടുള്ള ഗുണങ്ങൾ

ഉഷ്ണ രോഗം, രക്തസ്രാവം, അസ്ഥി സ്രാവം, ശുക്ല വീര്യവർദ്ധന, ശരീര സൗന്ദര്യം, തലമുടി വളരാൻ ,താരനെ ഇല്ലാതാക്കാൻ 'തീ പൊള്ളൽ, എന്നിവയ്ക്ക് ചെമ്പരത്തി പൂവ് വളരെ നല്ലതാണ്. 500 ഗ്രാം ചെമ്പരത്തി പൂവും 200 ഗ്രാം പഞ്ചസാരയും കൂടി ഞെരടി ഒരു പാത്രത്തിൽ മൂന്നുദിവസം സൂക്ഷിച്ചു വച്ച് നാലാം ദിവസം അരിച്ചു വൃത്തിയാക്കി ഒരു നേരം ഒരു സ്പൂൺ വീതം 2 നേരം കഴിക്കന്നത് സ്ത്രീകൾക്കുണ്ടാകുന്ന ഉഷ്ണ രോഗം, അസ്ഥിസ്രാവം എന്നിവക്കു ആശ്വാസമാണ് ' തേനിൽ ചാലിച്ച് ചെമ്പരത്തി പൂവ് കഴിക്കുന്നത് ശരീര സൗന്ദര്യത്തിന് നല്ലതാണ്. തലമുടിക്ക് കറുപ്പും, വളർച്ചയും കൂട്ടുന്നതിന് ചെമ്പരത്തി പൂവും ഇലയും ചേർത്ത് എണ്ണ മുറുക്കി തേക്കുന്നത് നല്ല താണ്. മൂത്രോൽപാദനം സുഗമമാക്കുവാനും മാനസിക സംഘർഷം കുറക്കുവാനും ചെമ്പരത്തി ചായ നല്ലതാണ്. ചെമ്പരത്തി കൊണ്ടുള്ള ചായ നല്ല ദഹനം കിട്ടുവാനും കൊഴുപ്പടിയുന്നത് തടയുവാനും, ഹോർമോൺ നില സന്തുലിതമാക്കുവാനും നല്ലതാണ്. ചെമ്പരത്തി യുടെ ഉപയോഗം വഴി പ്രായ കൂടുതൽ മൂലമുള്ള പ്രശനങ്ങൾ തടഞ്ഞ് ആയുർദൈർഘ്യം കൂട്ടുവാൻ സഹായിക്കുന്നു. ഇനിയും ധാരാളം ഉപയോഗങ്ങൾ ചെമ്പരത്തിക്കുണ്ട്. നമ്മുടെ വീട്ടുമുറ്റത്ത് തീർച്ചയായും ഉണ്ടാകേണ്ട ഒരു ചെടിയാണ് ചെമ്പരത്തി.