logo

ശിവരാത്രി

ശിവനെ 'കുറിച്ച് അറിയാത്ത ഹിന്ദുക്കളുണ്ടാകില്ല. ശിവം എന്നാൽ മംഗളം എന്ന അർത്ഥം  ''ഭഗവാൻ എല്ലാവർക്കും മംഗളം നൽകുന്നു. ഓരോ ജീവജാലങ്ങളിലേയും പാപങ്ങളെ ഇല്ലാതാക്കി ശുദ്ധമാക്കുന്നു. യുഗങ്ങൾക്കു മുമ്പ് ദുർവ്വാസ്സാവു മഹർഷിയുടെ ശാപം മൂലം ദേവന്മാർക്കു ജരാനരകൾ വന്നു. അതിൽ നിന്നും മുക്തിക്കായി പാലാഴി കടഞ്ഞ് അമൃതു സേവിച്ചാൽ മതിയെന്ന് ശാപമോക്ഷവും മഹർഷി നൽകി' അതിനായി അസുരന്മാരുടെ സഹായത്തോടെ മേരു പർവ്വതത്തെ കട കോലാക്കി വാസുകിയെ കയറാക്കി ഒരു ഭാഗത്ത് ദേവന്മാരും മറുഭാഗത്ത് അസുരന്മാരും കൂടി പാലാഴി കടയുവാൻ തുടങ്ങി. കുറേ നേരം കഴിഞ്ഞപ്പോൾ വാസുകി കാളകൂടം എന്ന വിഷത്തെ ഛർദ്ദിച്ചു. അത് ഭുമിയിൽ വീണാൽ ഭുമി നശിച്ചുപോകും എന്ന് മനസ്സിലാക്കി ഭഗവാൻ ശിവൻ തന്റെ കൈകളിൽ വാങ്ങി വായിലേക്കൊഴിച്ചു. ഭഗവാന്റെ അകത്ത് എത്തിയാൽ ഭഗവാന് നാശമുണ്ടായിലൊ എന്ന് ഭയന്ന് ദേവി കഴുത്തിൽമുറുകെ പിടിച്ചു.പുറത്തേക്ക് വിടാതെ ഭഗവാൻ വിഷ്ണു വായും പൊത്തി. അങ്ങിനെ ആവിഷം ഭഗവാന്റെ കൺoത്തിൽ ഉറച്ചു. ഭഗവാൻ ശിവൻ നീലകണ്ഠനും ആയി. അങ്ങിനെ ലോക മംഗളത്തിനായി ഭഗവാൻ ആവിഷം തന്റെ കഴുത്തിൽ അണിഞ്ഞു. ആ രാത്രി ഭഗവാന് ഒന്നും സംഭവിക്കാതിരിക്കുവാൻ. സർവ്വ ദേവന്മാരും അസുരന്മാരും, യക്ഷ കിന്നര അപ്സരസ്സുകളും പിതൃക്കളും എന്നു വേണ്ട എല്ലാവരും ഉറക്കമൊഴിച്ച് നമ:ശിവായ ജപിച്ചിരുന്നു. കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുർദ്ദശിയായിരുന്നു അന്ന്. അന്നു മുതൽ കുംഭമാസത്തിലെ ചതുർദ്ദശിനാൾ ഒരിക്കലെടുത്ത് ഉറക്കമുപേക്ഷിച്ച് നമ:ശിവായ ജപിച്ച് പിറ്റേന്നാൾ കുളിച്ച് പിതൃ ബലിയിട്ടാൽ പിതൃക്കളും തൃപ്തരായി ഭഗവത് സായൂജ്യവും ലഭിക്കുമെന്ന് നമ്മൾ വിശ്വസിക്കുന്നു. എല്ലാവരും ഈ വൃതം അനുഷ്ടിക്കുന്നു. ആയിരം ഏകാദശിക്ക് അര ശിവരാത്രി എന്ന ചൊല്ലുണ്ട്.

ഒരുപാട് ക്രൂരനും ദുഷ്ടനുമായ ഒരു കാട്ടാളൻ ഒരു ദിവസം കാട്ടിൽ വേട്ടക്കായി പോയി. അന്നു മുഴുവൻ അലഞ്ഞു തിരിഞ്ഞിട്ടും അവന് ഒരു മൃഗത്തേയൊ: മറ്റു പഴങ്ങളൊ കിഴങ്ങുകളൊ ഒന്നും തന്നെ ഭക്ഷണത്തിയാ കിട്ടിയില്ല ഒടുവിൽ രാത്രിയായി വഴിയും അറിയാതെ അവൻ ഒരു വൃക്ഷത്തിൽ കയറി ഇരുന്നു.ഉറങ്ങി പോയാൽ താഴെ വീണാലൊ എന്നു കരുതി ഒരോ ഇല പറിച്ചു താഴേക്കിട്ടു കൊണ്ടിരുന്നു. പുലരും വരെ ഈ ജോലി തുടർന്നു. അയാൾ കയറിയിരുന്നത് ഒരു കൂവളത്തിലായിരുന്നു. ഈ ഇലകളെല്ലാം ചെന്നു വീണത് മരത്തിനടിയിലുണ്ടായിരുന്ന ഒരു ശിവലിംഗത്തിൻ മേലായിരുന്നു'അന്ന് ശിവരാത്രിയുമായിരുന്നു. അറിയാതെ ആയിരന്നുവെങ്കിലും അയാൾ ചെയ്തത് ഊണും ഉറക്കവും ഉപേക്ഷിച്ച് ശിവാർച്ചനയായിരുന്നു. ആ കാട്ടാളനാണ് അടുത്ത ജന്മം മഹാബലിയായി ജനിച്ചതെന്നാണ്‌ ഒരു ഐതിഹ്യം. ഇങ്ങിനെ ശിവരാത്രിയെ കുറിച്ച് ഒരു പാട് ഐതിഹ്യങ്ങൾ ഉണ്ട്. എന്തു തന്നെയായാലും ശിവരാത്രി വ്രതം നോല്കുന്നത് പുണ്യമാണ്. ഈ വർഷത്തെ ശിവരാത്രി ഫെബ്രുവരി 21-ാം തിയതി ആണ് ' എല്ലാവർക്കും വ്രതമനുഷ്ടിക്കുവാൻ സാധിക്കട്ടെ.